മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ ഹാര്‍ട്ട് സെന്റര്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ഉദ്ഘാടനം ചെയ്തു
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങില്‍ രാജാവിന് പകരമായാണ് അദ്ദേഹം പങ്കെടുത്തത്. അവാലിയില്‍ സ്ഥാപിതമായ സെന്റര്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് മാത്രമുള്ള ചികിത്സാലയമാണ്. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ബി.ഡി.എഫ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.അടിസ്ഥാന സൗകര്യ വികസനം, ചികിത്സ സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ ക്രമപ്രവൃദ്ധമായി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നതായി സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച പ്രിന്‍സ് സല്മാന് വ്യക്തമാക്കി. ആരോഗ്യ മേഖലക്ക് വലിയ പരിഗണനയാണ് നല്കിക്കൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ രാജ്യത്ത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.ചികിത്സ തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ സംവിധാനങ്ങളൊരുക്കുന്നതില്‍ യു.എ.ഇ നല്കിക്കൊണ്ടിരിക്കുന്ന സഹായത്തിനും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തിപകരുന്നതാണ് ചികിത്സാലയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാനെ ബി.ഡി.എഫ് കമാന്റര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുല്ല ആല് ഖലീഫ, പ്രതിരോധകാര്യ മന്ത്രി ലഫ്. ജനറല്‍ അബ്്ദുല്ല ബിന്‍ ഹസന് അന്നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നുഐമി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.