രാജ്യാന്തര നിലവാരമുള്ള ചികിത്സ ഇനി തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിൽ കിംസ് ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ ചെയർമാൻ സഹദുള്ള
ചെന്നൈയിലുള്ള എംജിഎം ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ കിംസ് ഹെൽത്ത് ആരംഭിക്കുന്ന ഹൃദയ ശ്വാസകോശ മാറ്റിവെക്കൽ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന വിവരം കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ഡോക്ടർ എം ഐ സഹദുള്ള പത്രസമ്മേളനത്തിൽ അറിയിച്ചു. കിംസ് ഹെൽത്ത് നിലവിലുള്ള അവയവമാറ്റ കേന്ദ്രം വിപുലീകരിച്ച് ആണ് ഹൃദയ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്. ഹൃദയ ശ്വാസകോ ശം മാറ്റി വെക്കുന്നതിനു ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാണ് എംജിഎം ഹെൽത്ത് കെയർ. ഏഷ്യയിലെ ഏറ്റവും വലിയ എക്മോ സംവിധാനവും എംജിഎം ഹെൽത്ത് കെയറിലാണ്. എംജിഎം മായുള്ള സഹകരണത്തോടെ അവയവമാറ്റ ചികിത്സയിലെ അന്താരാഷ്ട്ര കേന്ദ്രമായി കിംസ് ഹെൽത്ത് മാറ്റുമെന്നും ഡോക്ടർ എം ഐ സഹദുള്ള ഉറപ്പ് തരുന്നു.