രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,264 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.11,667 പേര് രോഗമുക്തി നേടി
ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,91,651 ആയി. ഇതില്‍ 1,06,89,715 പേര് രോഗമുക്തി നേടി.പുതിയതായി 90 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,56,302 ആയി. 1,45,634 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് 1,10,85,173 പേര്‍ക്ക് വാക്സിന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.