ഷാര്‍ജ നഗരം കണ്ട് ഊഞ്ഞാലാടാന്‍ അവസരമൊരുക്കുന്ന ‘ദി സ്വിങ്’ ഷാര്‍ജ അല്‍ നൂര്‍ ദ്വീപില്‍ അനാവരണം ചെയ്തു
വിനോദത്തിനൊപ്പം യു.എ.ഇയുടെ ഇന്നലെകളെയും ഇന്നിനെയും ബന്ധിപ്പിക്കുന്ന ആശയം പങ്കുവെക്കുന്നതാണ് നഗരക്കാഴ്ചകളിലേക്ക് നോക്കി നില്ക്കുന്ന ഈ ഊഞ്ഞാല്. എമിറാത്തി കലാകാരിയായ അസ്സ അല്‍ ഖുബൈസിയാണ് ഈ വേറിട്ട കലാരൂപം ഒരുക്കിയിരിക്കുന്നത്.തുരുമ്ബുനിറത്തിലുള്ള ഏഴു സ്റ്റീല്‍ പാളികളുപയോഗിച്ചാണ് ഊഞ്ഞാലിെന്റ നിര്‍മാണം. യു.എ.ഇയുടെ സഹിഷ്ണുതാ പ്രതീകമായ ഗാഫ് മരത്തിെന്റയും ഈന്തപ്പനയുടെയും ഇലകള്‍ കൊത്തിയ കലാരൂപത്തില്‍ പഴമയുടെയും പുതുമയുടെയും സമ്മേളനം കാണാം. നൂറ്റാണ്ടുകള്ക്കുമുമ്ബ് പവിഴപ്പുറ്റുകള്‍ തേടി കടലിലേക്ക് പോകുന്ന പ്രിയപ്പെട്ടവര്‍ സുരക്ഷിതമായി മടങ്ങിവരുന്നതും കാത്ത് സ്ത്രീകള്‍ ഇരിക്കുമായിരുന്നു. ആ കാത്തിരിപ്പാണ് ഉഞ്ഞാലെന്ന കലാരൂപമൊരുക്കാന്‍ പ്രേരണയായതെന്ന് കലാകാരി പറയുന്നു.എണ്ണയുടെ സമൃദ്ധിക്കുമുമ്ബുള്ള കാലത്ത് പവിഴപ്പുറ്റുകള്‍ തേടിയുള്ള കടല്‍യാത്രകള്‍ പതിവായിരുന്നു. കടലിലേക്കു പോകുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുമുണ്ടായിരുന്നു. ഇങ്ങനെ കടലിലേക്കു പോകുന്നവര്‍ മടങ്ങിവരുന്നതും കാത്ത്, കരയില്‍ സ്ത്രീകള്‍ കാത്തിരിക്കും. വേദനയും ആകാംക്ഷയും നിറയുന്ന കാത്തിരിപ്പിനെ അടയാളപ്പെടുത്തുന്നതോടൊപ്പം അതിനെ ഇന്നത്തെ സമൃദ്ധിയോട് ചേര്ത്തുവെക്കാന്കൂടിയുള്ള ശ്രമമാണ് ‘ദി സ്വിങ്’. പഴയതും പുതിയതുമായ വസ്തുക്കള്‍ ചേര്‍ത്താണ് രണ്ടു കാലങ്ങളെ സമ്മേളിപ്പിക്കുന്ന കലാരൂപമൊരുക്കിയിരിക്കുന്നത്.പകല്‍ പഴമയുടെ മോടിയോടെ നില്ക്കുന്ന ഊഞ്ഞാല് രാത്രിയാകുന്നതോടെ വെളിച്ചസംവിധാനത്തില് മിന്നിത്തിളങ്ങും.മുന്നിലെ ഖാലിദ് തടാകത്തിെന്റ കാഴ്ചയും അക്കരെയുള്ള നഗരവെളിച്ചവും കൂടിയാവുമ്ബോള്‍ ഊഞ്ഞാല്കാഴ്ചക്ക് മാറ്റേറുന്നു. യു.എ.ഇയിലെ മുന്‍നിര കലാകേന്ദ്രങ്ങളിലൊന്നായ ഷാര്‍ജ മറായ ആര്‍ട് സെന്ററുമായി ചേര്‍ന്നാണ് അല്‍ നൂര്‍ ദ്വീപില്‍ ഈ കലാരൂപം സ്ഥാപിച്ചത്. ദി സ്വിങ് അനാവരണം ചെയ്തതോടെ അല്‍ നൂര്‍ ദ്വീപില്‍ കലാരൂപങ്ങള്‍ സ്ഥാപിച്ച എട്ട് രാജ്യാന്തര കലാകാരന്മാരുടെ പട്ടികയില്‍ അസ്സ അല്‍ ഖുബൈസിയും സ്ഥാനം പിടിച്ചു. ഷാര്‍ജ നിക്ഷേപ വികസനവകുപ്പിെന്റ ‘ഷുറൂഖ്’ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ദ്വീപ് നിലകൊള്ളുന്നത് നഗരമധ്യത്തിലെ ഖാലിദ് തടാകത്തിലാണ്. 45,470 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ദ്വീപില്‍ ശലഭവീട്, കുട്ടികള്‍ക്കുള്ള കളിയിടം, കലാസൃഷ്ടികള്‍, ലിറ്ററേച്ചര്‍ പവിലിയന്, കഫേ അടക്കം നിരവധി കാഴ്ചകളുണ്ട്.