സൗദിയില്‍ കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയി നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
ജിദ്ദയില്‍ മാത്രം 298 സ്ഥാപനങ്ങളാണ് പൂട്ടേണ്ടി വന്നത്.8824 പരിശോധനകള്‍ ആണ് നടന്നത്. അതില്‍ 341 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. റിയാദില്‍ 114 സ്ഥാപനങ്ങള്‍ ആണ് കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയത്.
വെള്ളിയാഴ്ച 57 സ്ഥാപനങ്ങള്‍ക്ക് താഴിട്ടിരുന്നു. ഇതുവരെ 4900 പരിശോധനകള്‍ നടത്തിയത്തില്‍ 617 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.കച്ചവട കേന്ദ്രങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍ തുടങ്ങിയവ പരിശോധിച്ചതിലുള്‍പ്പെടും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതോടെ ആണ് ലംഘനങ്ങള്‍ പിടിക്കപ്പെട്ടത്.