സൗദി അറേബ്യയില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ച് തുടങ്ങിയതോടെ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി തുടങ്ങി
പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതല്‍ മേഖലകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി അധികൃതര്‍ ഉത്തരവിറക്കി.കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെ തബൂക്കിലും അസീറിലും തവക്കല്‍നാ മൊബൈല്‍ ആപ്പ് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ആപ്പ് മൊബൈലില്‍ ആക്ടിവേറ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. സ്വകാര്യ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.