സൗ​ദി അ​റേ​ബ്യ​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്നു

0

നി​യ​മം, വി​ദ്യാ​ഭ്യാ​സം, റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, ക​ഫേ​ക​ള്‍, ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നീ രം​ഗ​ത്തെ ജോ​ലി​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ന്‍​ജി. അ​ഹ്​​മ​ദ്​ അ​ല്‍​രാ​ജി​ഹി പ​റ​ഞ്ഞു. ക​രാ​റു​കാ​രു​ടെ​യും ക​ണ്‍​സ​ല്‍​ട്ടി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ലാ​ണ് മ​ന്ത്രി​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ്വ​ദേ​ശി​ക​ള്‍​ക്ക്​ എ​ല്ലാ വ​കു​പ്പു​ക​ളി​ലും കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍​വി​പ​ണി​യി​ല്‍ അ​വ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കും. മ​ന്ത്രാ​ല​യ​ങ്ങ​ള്‍, അ​ര്‍​ധ ഗ​വ​ണ്‍​മെന്‍റ്​ സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​ക്യൂ​രി​റ്റി ജോ​ലി​യി​ലേ​ര്‍​പ്പെ​ടു​ന്ന​വ​രു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ര്‍​ക്ക്​ മി​നി​മം വേ​ത​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. ക​രാ​ര്‍​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​​​​​​​​​​ സ്വ​ദേ​ശി​ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കു​ന്ന​ത്​ വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ തൊ​ഴി​ല്‍ വി​പ​ണി​ക്കാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ രൂ​പ​പ്പെ​ടു​ത്താ​ന്‍ മ​ന്ത്രാ​ല​യം ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി നി​ര​വ​ധി ശി​ല്‍​പ​ശാ​ല​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. സൗ​ദി​യി​ലെ തൊ​ഴി​ല്‍​വി​പ​ണി വി​ക​സി​പ്പി​ക്കു​ക, അ​തി​െന്‍റ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക, ആ​ഗോ​ള തൊ​ഴി​ല്‍​വി​പ​ണി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ക, ഉ​യ​ര്‍​ന്ന മ​ത്സ​ര​ശേ​ഷി​യു​ണ്ടാ​ക്കു​ക, ക​ഴി​വു​ള്ള​വ​രെ വി​പ​ണി​യി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണി​തെ​ല്ലാം. 2019-2020 കാ​ല​ഘ​ട്ട​ത്തി​ല്‍ വി​വി​ധ സ്വ​ദേ​ശീ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ ന​ല്ല ഫ​ല​ങ്ങ​ള്‍ കൈ​വ​രി​ക്കാ​നാ​യി​ട്ടു​ണ്ട്​.4,20,000ത്തി​ല​ധി​കം സ്വ​ദേ​ശി പു​രു​ഷ​ന്മാ​ര്‍​ക്കും സ്​​ത്രീ​ക​ള്‍​ക്കും തൊ​ഴി​ല്‍ ന​ല്‍​കാ​നാ​യി. മ​ന്ത്രാ​ല​യ​ത്തി​െന്‍റ പു​തി​യ സ​ര്‍​വി​സ്​ പോ​ര്‍​ട്ട​ലാ​യ ‘ഖു​വാ’​യു​ടെ സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സ്ഥാ​പ​ന​ങ്ങ​ളോ​ട്​ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒാ​ണ്‍​ലൈ​നി​ല്‍ സേ​വ​ന​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി​യ​തി​നാ​ല്‍ ഒാ​ഫി​സു​ക​ളി​ലെ​ത്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

You might also like

Leave A Reply

Your email address will not be published.