കിഴക്കന്‍ തീരമായ ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്ക സാധ്യതയെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍. ന്യൂ സൗത്ത് വെയില്‍സിലെ 12 പ്രദേശങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. നദികളെല്ലാം കരകവിഞ്ഞൊഴുകി തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് വിവരം.മഴ ശക്തമായ സാഹചര്യത്തില്‍ എമര്‍ജന്‍സി നമ്ബറിലേക്ക് കഴിഞ്ഞദിവസം രാത്രി 600 ഓളം ഫോണ്‍ വിളികള്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 60 എണ്ണം വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചാണെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി .താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകള്‍ നശിക്കുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെടുകയും റോഡുകള്‍ പിളരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകള്‍ അടച്ചിട്ടു. കനത്ത മഴ നാശം വിതക്കുന്നതോടെ സിഡ്നിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.