ഇവര്‍ രണ്ടും സംസാരിക്കുന്നത് സിനിമ മാത്രമെന്ന് സുപ്രിയ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങുകള്‍ ഇന്നലെ കൊച്ചിയില്‍ വെച്ച്‌ നടന്നിരുന്നു

0

പൂജയ്ക്ക് ശേഷം മോഹന്‍ലാല്‍ ഒരുക്കിയ പാര്‍ട്ടിയില്‍ നിന്ന് പൃഥ്വിരാജ് പാട്ട് പാടുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സുപ്രിയയാണ് പൃഥ്വിരാജ് മോഹന്‍ലാലിന്റെ ‘പൊന്‍വീണേ’ എന്ന ഗാനം പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രിയപ്പെട്ടവന്‍ എന്നാണ് സുപ്രിയ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കാപ്ക്ഷന്‍.അതിന് പുറമെ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരും എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണെന്നായിരുന്നു സുപ്രിയയും കാപ്ക്ഷന്‍. ഇന്നലെ വൈകീട്ട് നടന്ന പാര്‍ട്ടിയില്‍ നിന്ന് പൃഥ്വിരാജും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയും ചിത്രത്തിലുണ്ട്. സമീര്‍ ഹംസ പുതിയ സംവിധായകനും, ബറോസിലെ അബിനേതാവായ പൃഥ്വിക്കും ഒപ്പം എടുത്ത ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.ഇന്നലെ നടന്ന പൂജയില്‍ മമ്മൂട്ടിയടക്കം മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. ബറോസ് ഒരു രാജ്യന്തര ചിത്രമായിരിക്കുമെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞിരുന്നു.ബറോസില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂജ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സ്‌ക്രിപ്പ്റ്റ് വായിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബറോസ് വളരെ ടെക്നിക്കലായി മാന്‍ മാനേജ്മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച്‌ കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു.അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ തനിക്ക് പരിചയമില്ല. അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

https://www.instagram.com/p/CMz7-WYJ5x2/?utm_source=ig_web_copy_link

You might also like

Leave A Reply

Your email address will not be published.