ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ് ജീബൂട്ടി. അയൽരാജ്യങ്ങൾ എറിത്രിയ, എത്യോപ്യ, സൊമാലിയ ആണെന്ന് എത്രപേർക്ക് അറിയാം. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ മാത്രമാണ് ദൂരം.സാധാരണക്കാരനായ ഒരു മനുഷ്യന് ജിബൂട്ടി ബോർഡിൽ എത്തിപ്പെടാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്.ലോക സിനിമാ ചരിത്രത്തിൽ അൽഭുതങ്ങൾ ആവർത്തിക്കുന്നു. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ സംസാര ഭാഷയായ മലയാളം, കടലുകൾ കടന്നു ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജിബൂട്ടിയെന്ന കൊച്ചു രാജ്യത്ത് ചർച്ചാവിഷയമാവുന്നു.
എന്നാൽ ഒരുങ്ങിക്കോളൂ..... ശീതീകരണ മുറിയിൽ ഇരുന്ന് ജിബൂട്ടിയിലേക്കുള്ള ഒരു യാത്രക്കായ്.✈️
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന സംവിധായകൻ എസ് ജെ സിനു സംവിധാനം നിർവഹിക്കുന്ന ചിത്രം ജിബൂട്ടിയിൽ യുവതാരം അമിത് ചക്കാലക്കൽ നായകനാകുന്നു.