കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാനുതകുമെന്ന് കേളി കലാസാംസ്കാരിക വേദി.
പ്രകടന പത്രികകള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി വോട്ടുതട്ടിയെടുക്കാനുള്ള ഉപാധിയല്ലെന്നും എന്നാല്‍ തങ്ങള്‍ ഭരണത്തിലേറിയാല്‍ നടപ്പിലാക്കാനുള്ള പദ്ധതികളുടെ രൂപരേഖയാണെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിണറായി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തെ വിലയിരുത്തിയും, പുതിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ വിലയിരുത്തിയും എല്‍ഡിഎഫിനെ ജനങ്ങള്‍ വീണ്ടും ഭരണത്തിലേറ്റുമെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപ, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പൊതുമേഖലയോടുള്ള കരുതല്‍, 15000 സ്റ്റാര്‍ട്ടപ്പുകള്‍, പ്രവാസി പുനരധിവാസം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കല്‍ എന്നിവ പ്രകടന പത്രികയിലുള്ള വാഗ്ദാനങ്ങളില്‍ ചിലത് മാത്രമാണ്.കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയും സമാധാനവും ക്ഷേമവും ഉറപ്പുവരുത്തുന്നതോടൊപ്പം കേരളത്തിന്റെ അടുത്ത ഇരുപത് വര്‍ഷം എങ്ങിനെ ആയിരിക്കും എന്നും പ്രകടന പത്രിക വിഭാവനം ചെയ്യുന്നു. കേരളത്തിന്റെ സര്‍വ്വതോന്മുഖമായ വികസനം മുന്നില്‍ കണ്ട് കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തയ്യാറാക്കിയ പ്രകടന പത്രിക സ്വാഗതം ചെയ്യുന്നതായി കേളി പ്രസ്താവനയില്‍ പറഞ്ഞു.
You might also like