ചെറുതായിരുന്നപ്പോള്‍ ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു.കാരണം എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഡാഡി എപ്പോഴും യേസ് പറയുമായിരുന്നു.മമ്മി കുറച്ചു കര്‍ക്കശക്കാരിയുമായിരുന്നു. എന്നാല്‍ പ്രായമാകും തോറും ഞാന്‍ മമ്മിയുടെ കുട്ടിയാകാന്‍ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം.ഇപ്പോള്‍ ഞങ്ങള്‍ ഒരു ടീമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും മമ്മിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കരുത്തയും എന്നാല്‍ ഏറ്റവും നിശബ്ദയും മമ്മി തന്നെ.എന്റെ മക്കള്‍ക്ക് എന്റെ അമ്മയെ പോലെ ഒരമ്മയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അമ്മയാണ് എന്റെ മമ്മി.-പേളി മാണി