കിഫ് ബിക്കുമേല്‍ വട്ടമിട്ടു പറക്കുന്നവര്‍ ക്ഷീണിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

0

കേന്ദ്ര ഏജന്‍സികളാകെ കുറേക്കാലമായി കിഫ് ബിക്കുമേല്‍ പറക്കുന്നുണ്ട്. ഇവര്‍ക്കൊന്നും ഒന്നും കിട്ടാന്‍ പോകുന്നില്ല. നിയമത്തിന്‍്റെ അടിസ്ഥാനത്തിലാണത് പ്രവര്‍ത്തിക്കുന്നത്. ഇത് കിഫ് ബിക്കെതിരായ നീക്കമല്ല. ഈ നാടിനെതിരായ നീക്കമാണ്.നാടാകെ വന്നിട്ടുള്ള മാറ്റം എല്ലാവരും കണ്ടതാണ്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നും നടക്കാതിരിക്കുമ്ബോള്‍ ഇവിടെ മാത്രം നടക്കുന്നത് ഇവര്‍ക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത് എങ്ങനെയെങ്കിലും മുടക്കാനാവുമോ എന്ന് നോക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യക തരത്തിലുള്ള യോജിപ്പ് കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുണ്ട്. അത് എത്രയോ ഘട്ടങ്ങളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവര്‍ വീണ്ടും നുണക്കഥകളുമായി വരുന്നുണ്ട്. അക്കാര്യത്തിലും ജനങ്ങള്‍ ഉചിതമായ തീരുമാനമെടുക്കുന്നും അദ്ദേഹം പറഞ്ഞു. ധര്‍മടം മണ്ഡലത്തില്‍ ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like
Leave A Reply

Your email address will not be published.