ഇന്ന് 1,716 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,105 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,125 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.ഇതുവരെ 183,321 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ രോഗബാധിതരില്‍ 93.29 ശതമാനം പേരും രോഗമുക്തരായി. 12,071 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 167 പേരുടെ നില ഗുരുതരമാണ്. പുതിയതായി 11,208 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1,822,389 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 15.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
