ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 1179 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ കൂടിയത് ആശങ്കക്ക് വക നല്കുന്നുവെങ്കിലും മരണം കുറഞ്ഞത് ആശ്വാസമായി. ഇതുവരെ 1,92,031 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ മരണം 1085 ആയി. 946 പേര് കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തില്‍ കോവിഡ് മുക്തരായത് 1,80,155 പേരാണ്. ബാക്കി 10,791 പേര് ചികിത്സയിലാണ്. 157 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ഒരാള്‍ വര്‍ധിച്ചു. 7542 പേര്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,92,041 പേര്‍ക്ക് വൈറസ് പരിശോധന നടത്തി.ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളില്‍ ഗണ്യമായ വര്‍ധനവുണ്ട്. പുതിയ കേസുകള്‍ ആയിരത്തിന് മുകളില്‍ കുതിച്ചുയര്‍ന്നത് ആശങ്കജനകമാണ്.വിദേശികളുടെ പ്രവേശന വിലക്ക് നീക്കുന്നത് ഉള്‍പ്പെടെ പ്രവാസികള്‍ കാത്തിരിക്കുന്ന നിരവധി ആശ്വാസ നടപടികള്‍ക്ക് പ്രതിബന്ധമാണ് വൈറസ് വ്യാപനം വര്‍ധിക്കുന്നത്.