കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിെന്റ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപവത്കരിച്ചു
ഹമദ് ജാബിര്‍ അലി അസ്സബാഹ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തുടരും. അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാന് അല്‍ റൂമിയെയും ഉപപ്രധാനമന്ത്രിയാക്കിയപ്പോള് കഴിഞ്ഞ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹിന് മന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. അനസ് അല്‍ സാലിഹിനെ മാറ്റണമെന്ന എം.പിമാരുടെ സമ്മര്‍ദം വിജയിച്ചു. അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാന് അല്‍ റൂമിക്ക് നീതിന്യായം, അഴിമതിവിരുദ്ധ വകുപ്പ് എന്നിവയുടെയും ചുമതലയുണ്ട്.ഇൗസ അഹ്മദ് മുഹമ്മദ് ഹസന് അല്‍ കന്ദരി (ഒൗഖാഫ്), മുഹമ്മദ് അബ്ദുല്‍ ലത്തീഫ് അല്‍ ഫാരിസ് (എണ്ണ, ഉന്നത വിദ്യാഭ്യാസം), ഡോ. ബാസില്‍ അസ്സബാഹ് (ആരോഗ്യം), ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് (വിദേശകാര്യം, മന്ത്രിസഭ കാര്യം), റന അല്‍ ഫാരിസ് (പൊതുമരാമത്ത്, െഎ.ടി), മുബാറക് സാലിം അല്‍ ഹരീസ് (പാര്‍ലമെന്റ് കാര്യം), താമിര്‍ അലി അല്‍ സാലിം അസ്സബാഹ് (ആഭ്യന്തരം), ഖലീഫ മുസാഇദ് അല്‍ ഹമദ (ധനം), അബ്ദുറഹ്മാന് അല്‍ മുതൈരി (വാര്‍ത്താവിനിമയം, യുവജനക്ഷേമം), അലി ഫഹദ് അല്‍ മുദഫ് (വിദ്യാഭ്യാസം), ഷായ അബ്ദുറഹ്മാന് അഹ്മദ് അല്‍ ഷായ (മുനിസിപ്പല്‍, ഭവനകാര്യം, നഗരവികസനം), അബ്ദുല്ല ഇൗസ അല്‍ സല്മാന് (വാണിജ്യം, വ്യവസായം), മഷാന് മുഹമ്മദ് മഷാന് അല്‍ ഉതൈബി (ജലം, വൈദ്യുതി, സാമൂഹികക്ഷേമം) എന്നിവരാണ് മറ്റു മന്ത്രിമാര്‍.