കൊറോണ വര്‍ഷമായി കണക്കാക്കുന്ന കഴിഞ്ഞ വര്‍ഷത്തെ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുേമ്ബാഴാണ് മരണനിരക്കില്‍ ഗണ്യമായ വര്‍ധന ഉണ്ടായത്. കഴിഞ്ഞവര്‍ഷം കുവൈത്തില്‍ സ്വദേശികളും വിദേശികളുമായി 11,302 പേരാണ് മരിച്ചത്. 2019ല്‍ ഇത് 8072 ആയിരുന്നു. 3230 പേരുടെ വര്‍ധനവുണ്ടായി. കുവൈത്ത് മുനിസിപ്പാലിറ്റിക്ക് കീഴിലെ മൃതദേഹ സംസ്കരണ വിഭാഗത്തില്‍നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വിദേശികളുടെ മരണത്തില്‍ 60.5 ശതമാനത്തിെന്റ വര്‍ധനവാണുണ്ടായത്. 2020ല്‍ കുവൈത്തില്‍ 5380 വിദേശികള്‍ മരിച്ചു. കുവൈത്തികളുടേത് 25.46 ശതമാനമായിരുന്നു വര്‍ധന. 5922 കുവൈത്തികള്‍ കഴിഞ്ഞ വര്‍ഷം മരിച്ചപ്പോള്‍ തൊട്ടുമുമ്ബത്തെ വര്‍ഷം 4720 ആയിരുന്നു.കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ 1279 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 334 പേര് കോവിഡ് ബാധിച്ചാണ് മരിച്ചത്. 2019ല്‍ 707 ഇന്ത്യക്കാരാണ് കുവൈത്തില്‍ മരിച്ചിരുന്നതെങ്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 572 പേര് 2020ല്‍ കൂടുതല്‍ മരിച്ചു. കോവിഡ് മഹാമാരിയും അനുബന്ധ കാരണങ്ങളുമാണ് മരണ സംഖ്യ വര്‍ധിപ്പിച്ചത്. 2021ലും ആദ്യ മാസങ്ങളിലെ മരണ കണക്കുകള്‍ ശുഭകരമല്ല. 2021 ജനുവരിയില്‍ 101 ഇന്ത്യക്കാര്‍ കുവൈത്തില്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 55 മാത്രമായിരുന്നു. 2019 ജനുവരിയില്‍ 63 പേരാണ് മരിച്ചത്. കോവിഡ് കൂടാതെ കൂടുതല്‍ മരണകാരണമായത് ഹൃദയാഘാതമാണ്. കോവിഡ് സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും ഹൃദയാഘാതം വര്‍ധിക്കാന്‍ കാരണമായതായാണ് വിലയിരുത്തല്‍.