റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുകയെന്നു ടീം ഡയരക്ടര്‍ മൈക്ക് ഹെസ്സനും സ്ഥിരീകരിച്ചിരിക്കുകയാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇറങ്ങി കോഹ്ലി മിന്നുന്ന പ്രകടനം (52 ബോളില്‍ 80*) നടത്തിയിരുന്നു. ഈ മല്‍സരത്തില്‍ ജയിച്ച ശേഷമായിരുന്നു ഐപിഎല്ലിലും ഓപ്പണറായി തന്നെയാണ് കളിക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചത്.ലേലത്തിനു മുമ്ബ് പുതിയ സീസണില്‍ ടീമിന്റെ ലൈനപ്പിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നു. ഏതു തരത്തിലായിരിക്കണം ടീം അടുത്ത സീസണില്‍ ഇറങ്ങുകയെന്നത് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് കോഹ്ലിയെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇതു പറയുമ്ബോള്‍ ഒരു സര്‍പ്രൈസുമില്ല. ഹെസ്സന്‍ ആര്‍സിബി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.ദേവ്ദത്ത് പടിക്കലായിരിക്കും ആര്‍സിബിയില്‍ കോഹ്ലിയുടെ ഓപ്പണിങ് പങ്കാളി. രണ്ടു വ്യത്യസ്ത ശൈലിയിലുള്ള താരങ്ങളുടെ ഇടംകൈ- വലംകൈ കോമ്ബിനേഷന്‍ കൂടിയാണിത്. പവര്‍പ്ലേ പിന്നിടാനായാല്‍ കോഹ്ലിക്കു എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയാം. ഹെസ്സന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.എബിഡി തന്നെ വിക്കറ്റ് കീപ്പറായി തുടരാനാണ് ആര്‍സിബി ആഗ്രഹിക്കുന്നത്. എബിഡിക്കു വിശ്രമം നല്‍കാന്‍ ആര്‍സിബി തീരുമാനിച്ചാല്‍ മാത്രമേ അസ്ഹര്‍, ഭരത് എന്നിവരിലൊരാള്‍ക്കു അവസരം ലഭിക്കുകയുള്ളൂ. അസ്ഹര്‍, ഭരത് വിക്കറ്റ് കീപ്പറാവുന്നത് എബിഡിയും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഈ റോള്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ എബിഡിയില്ലെങ്കില്‍ മറ്റു ചില ഓപ്ഷനുകള്‍ കൂടി ആര്‍സിബിക്ക് ഉണ്ടെന്നത് വലിയ കാര്യമാണ്. വിക്കറ്റ് കാത്താലും ഫീല്‍ഡ് ചെയ്താലും വളരെ മികച്ച പ്രകടം നടത്തുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ ഞങ്ങള്‍ക്കുണ്ട്. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ കെഎസ് ഭരതും ടീമിലുണ്ട്. ഹെസ്സന്‍ പറയുന്നു.കഴിഞ്ഞ സീസണിലായിരുന്നു ദേവ്ദത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. 15 മല്‍സരങ്ങളില്‍ നിന്നും 473 റണ്‍സുമായി എമേര്‍ജിങ് പ്ലെയറായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി ഏഴു കളികളില്‍ നിന്നും 737 റണ്‍സും ദേവ്ദത്ത് വാരിക്കൂട്ടിയിരുന്നു.