ദി പ്രീസ്റ്റിന്റെ വന്‍ വിജയത്തിനുശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രം വണ്‍ റിലീസിനൊരുങ്ങുകയാണ്

0

മമ്മൂട്ടിയെ മുഖ്യമന്ത്രിയായി എത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. മുമ്ബ് യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ വൈഎസ്‌ആറായി മമ്മൂട്ടി എത്തിയിരുന്നു.ഇപ്പോഴിതാ വ്യത്യസ്തമായ കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടി നല്‍കിയ വ്യത്യസ്തയെക്കുറിച്ച്‌ തുറന്ന് പറയുകയാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.’ഓരോ കഥാപാത്രത്തെയും എങ്ങനെ വ്യത്യസ്തമാക്കണം എന്ന് മറ്റാരെക്കാളും നന്നായി മമ്മുക്കയ്ക്ക് അറിയാം. അത് ബോഡി ലാംഗ്വേജ് ആയാലും,കോസ്റ്റ്യുമില്‍ ആയാലും. എല്ലാം വ്യത്യസ്തമായി തന്നെ മമ്മൂക്ക ചെയ്തിട്ടുണ്ട്. അത് മമ്മൂക്കയുടെ മാത്രം ഒരു പ്ളസ് ആണ്.നമ്മുടേതായ ഒരു ഇന്‍പുട്ട് അതിലില്ല’-സന്തോഷ് വിശ്വനാഥ് പറഞ്ഞു. 65 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു ഉണ്ടായിരുന്നത്. അതില്‍ 40 ദിവസം മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.മാത്രമല്ല മെഗാസ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഏറ്റവും കംഫര്‍ട്ടബിളായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ എന്നീ പ്രമുഖരാണ്. മമ്മൂട്ടിക്കൊപ്പം വളരെ ശ്കതമായ വേഷങ്ങളാണ് മുരളി ഗോപി, ജോജു ജോര്‍ജ് എന്നിവരും ഈ ചിത്രത്തില്‍ ചെയ്യുന്നത്.ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്.

You might also like
Leave A Reply

Your email address will not be published.