ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇത്തവണ സൗണ്ട് മിക്‌സിങ്ങിന് റസൂല്‍ പൂക്കുട്ടിക്കാണ് അവാര്‍ഡ് ലഭിച്ചത്
എന്നാല്‍ റസൂല്‍ പൂക്കുട്ടിക്ക് ഒപ്പം സൗണ്ട് മിക്‌സിങ്ങ് ചെയ്ത ബിബിന്‍ ദേവിന്റെ പേര് പുരസ്‌കാര പട്ടികയില്‍ ഇല്ലായിരുന്നു.തന്റെ കഠിന പ്രയത്‌നം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും പട്ടികയില്‍ പേര് വരാത്ത ദുഖത്തിലാണ് ബിബിന്‍ ദേവ്. അവാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ വന്ന പിഴവിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്.തന്റെ പേര് പട്ടികയില്‍ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമമം ഉണ്ടായിരുന്നു എന്ന് ബിബിന്‍ പറഞ്ഞു. ഇപ്പോള്‍ സ്വന്തം പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിബിന്‍ ദേവ്.’ജോലിക്കിടയിലാണ് സുഹൃത്തിന്റെ പേര് വരുന്നത്. ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നീ ചെയ്ത സിനിമയ്ക്ക് അവാര്‍ഡ് ഉണ്ട്. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. പിന്നീട് ആണ് എന്റെ പേര് അതില്‍ വന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞത്. നമ്മുടെ പേര് അതിനകത്ത് വരുക എന്നത് വളരെ സന്തോഷവും അഭിമാനവും ഉള്ള കാര്യമായിരുന്നു. പക്ഷെ അത് വന്നില്ല എന്നുള്ളതില്‍ ചെറിയ വിഷമമുണ്ട്.’റസൂല്‍ പൂക്കുട്ടിയും ബിബന്‍ ദേവും ചേര്‍ന്ന് ശബ്ദ മിശ്രണം നടത്തിയ ‘ഒത്ത സെരിപ്പ് സൈസ് ഏഴ്’ എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. പട്ടികയില്‍ തന്റെ പേര് മാത്രമെ ഉള്ളു എന്ന് മനസിലാക്കിയപ്പോള്‍ തന്നെ റസൂല്‍ പൂക്കുട്ടി ബിബിന്റെ കാര്യം ട്വീറ്റ് ചെയ്തിരുന്നു. പുരസ്‌കാരം താനും ബിബിനും ഒരുമിച്ചാണ് പങ്കിടുന്നതെന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു.