ധര്‍മടം മണ്ഡലത്തിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ഥിയായിമുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വാരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്ബാകെയാണ് പത്രിക സര്‍പ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നല്‍കാന്‍ മുഖ്യമന്ത്രി കലക്ടറേറ്റിലെത്തിയത്. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് സമര്‍പ്പിച്ചത്. സിപിഎം നേതാക്കളായ സിഎന്‍ ചന്ദ്രന്‍, പി ബാലന്‍ എന്നിവര്‍ പത്രികയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു.