ഇന്ന് വൈകീട്ട് ആറുമണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ വച്ച് കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.നേമത്ത് സ്ഥാനാര്‍ഥിയാകാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായാണ് വിവരം. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നേമത്ത് മത്സരിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി ചില ഉപാധികള്‍ മുന്നോട്ടുവച്ചതായാണ് സൂചന. ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞടുപ്പിനെ നേരിട്ടാല്‍ മികച്ച നേട്ടമുണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍. എ ഗ്രൂപ്പ് നേതാക്കളും ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് ഗുണകരമാകുമെങ്കില്‍ നേമം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, മറ്റൊരു സമ്മര്‍ദതന്ത്രവും ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നു. ഹെെക്കമാന്‍ഡ് നിര്‍ദേശം അനുസരിച്ച് നേമത്ത് മത്സരിക്കാം. പക്ഷേ, തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനും ഇരിക്കൂറില്‍ കെ.സി.ജോസഫിനും സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയോട് ഉമ്മന്‍ചാണ്ടി തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ ബാബുവിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പുകാരുടെ വന്‍ പ്രതിഷേധ പ്രകടനവും നടക്കുന്നു. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ട എന്നാണ് ബാബു അനുയായികള്‍ പറയുന്നത്.രമേശ് ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കും. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമ്ബോള്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന. തൃപ്പൂണിത്തുറയില്‍ മുന്‍ ഐഎഫ്എസ് ഓഫീസര്‍ വേണു രാജാമണി സ്ഥാനാര്‍ഥിയായേക്കും.കൊട്ടാരക്കരയില്‍ പി.സി.വിഷ്ണുനാഥ് എം.ലിജു കായംകുളത്തോ അമ്ബലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നത്. കെ.സി.ജോസഫിനും കെ.ബാബുവിനും സീറ്റില്ല.കണ്ണൂര്‍-സതീശന് പാച്ചേനി, ബാലുശേരി- ധര്മജന് ബോള്‍ഗാട്ടി, തൃശൂര്‍- പത്മജ വേണുഗോപാല്‍, കോന്നി-റോബിന് പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്മി, വൈക്കം-ഡോ.പി.ആര്.സോന, തരൂര്‍- കെ.എ.ഷീബ, നിലമ്ബൂര്‍-വി.വി.പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യന്‍, ഉദുമ-ബാലകൃഷ്ണന്, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്, കോഴിക്കോട് നോര്‍ത്ത് – കെ.എം.അഭിജിത്ത്, ചാലക്കുടി – മാത്യു കുഴല്നാടന് എന്നിവരാണ് അന്തിമ സാധ്യതാ പട്ടികയില്‍ ഉള്ളത്.ജ്യോതി വിജയകുമാറിനെ നേരത്തെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, ശബരിമല യുവതീപ്രവേശനത്തെ പിന്തുണച്ച ജ്യോതിയുടെ നിലപാടിനോട് സംസ്ഥാനത്തെ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. ജ്യോതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടെ നിലപാടിനനുസരിച്ച് ആയിരിക്കും.21 സിറ്റിങ് എംഎല്‍എമാരില്‍ 20 പേരും ഇത്തവണയും മത്സരിക്കും. കെ.സി.ജോസഫ് (ഇരിക്കൂര്‍) മാത്രമാണ് സിറ്റിങ് എംഎല്‍എമാരില്‍ മത്സരിക്കാത്തത്.