ഇ. ശ്രീധരന്‍ കേരളത്തിന്‍്റെ അഭിമാന പുത്രനാണെന്ന് പറഞ്ഞ നരേന്ദ്ര മോദി അദ്ദേഹം ലോകത്തിന് മുന്നില്‍ ഒരു പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലക്കാട് എത്തിയതായിരുന്നു അദ്ദേഹം. പ്രചരണവേദിയില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.’കേരളത്തില്‍ ഇതുവരെ ഉണ്ടായിരുന്ന എല്‍ ഡി എഫ് – യു ഡി എഫ് ഫിക്സഡ് ഭരണത്തെ ജനങ്ങള്‍ ഇക്കുറി എതിര്‍ക്കും. യുവവോട്ടര്‍മാര്‍ എല്‍ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. ഇരുമുന്നണികളും പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കേരള വികസനത്തിന് ഇരു മുന്നണികളും തടസം നിന്നു.’ – പ്രധാനമന്ത്രി ആരോപിച്ചു.