സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് റിമി തന്റെ പഴയ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞത്. ജ്യോത്സനയും,വിധു പ്രതാപും,സിതാരയും തങ്ങളുടെ പ്രണയത്തെ പറ്റി പറഞ്ഞതിന് പിന്നാലെയാണ് റിമിയും തന്റെ പ്രണയത്തെ പറ്റി വെളിപ്പെടുത്തിയത്.പാലായില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയതായിരുന്നു ആ പ്രണയം. കക്ഷിയും ഒരു പാലാക്കാരന്‍ പയ്യന്‍ തന്നെ. പള്ളിയുടെ ക്വയറിലുള്‍പ്പടെ പാട്ടു പാടിയിരുന്ന റിമിയെ അയാള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു.റിമി പാടിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് വെച്ച് വീണ്ടും കേള്‍ക്കുന്ന ആള്‍ കൂടിയായിരുന്നു കക്ഷി. ഒരിക്കല്‍ പള്ളിയിലെ കുട്ടികള്‍ക്കായി നടത്തിയ രക്ത പരിശോധനയില്‍ ഇരുവരുടെയും ഗ്രൂപ്പുകള്‍ ഒന്നായതും അയാള്‍ കുട്ടികള്‍ക്കെല്ലാം മിഠായി വാങ്ങി നല്‍കിയെതുമെല്ലാം റിമി പങ്കുവെച്ചു.നാട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്ന് ആളിപ്പോ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തെന്ന് മാത്രമെ റിമിക്ക് അറിയുകയുള്ളു.റിമിയുടെ പ്രണയാനുഭവ വിവരണം ചാനലിന്റെ വേദിയെ ഒന്നാകെ ചിരിപ്പിച്ചു.