സീസണില്‍ പിഎസ്ജിക്ക് ഇതുവരെ ഒന്നാം സ്ഥാനത്ത് കയറാന്‍ സാധിച്ചിട്ടില്ല. ഇന്ന് നാന്റീസിനെതിരേ നടന്ന മല്‍സരവും പിഎസ്ജി തോറ്റു. 2-1നാണ് തോറ്റത്. ഇന്ന് ജയിച്ച് ഒന്നിലെത്താനുള്ള അവസരം പിഎസ്ജി കൈവിട്ടത്. മികച്ച കളി പുറത്തെടുത്തെങ്കിലും ഭാഗ്യം നാന്റീസിനൊപ്പമായിരുന്നു. 2012ന് ശേഷം ആദ്യമായാണ് പിഎസ്ജി ഒരു സീസണില്‍ ഏഴ് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത്. ഒന്നാം സ്ഥാനത്തുള്ള ലില്ലെയുമായി മൂന്ന് ഗോളിന്റെ അന്തരമാണ് പിഎസ്ജിക്കുള്ളത്.