https://www.instagram.com/p/CMUGwtYAsVE/?utm_source=ig_web_copy_link
എന്നാല്‍ പലരും ശരീരഭാരം കൂടുമെന്ന് ഭയന്ന് വേനല്‍ക്കാല പഴങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് മാമ്ബഴങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ അവ കഴിക്കുന്നത് നിര്‍ത്തണോ?.മാമ്ബഴത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ചെമ്ബ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ വെറും ഒരു ശതമാനം മാത്രം കൊഴുപ്പ് കൂട്ടുന്നവയാണെന്ന് പോഷകാഹാര വിദഗ്‌ധ പൂജ മഖീജ പറയുന്നു. പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുളളതിനാല്‍ ഇവ ദഹനപ്രക്രിയയെ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഡയറ്ററി ഫൈബര്‍ സഹായിക്കുന്നു.
മാമ്ബഴം ദിവസവും കഴിക്കുന്നത് കൊഴുപ്പ് കൂട്ടുമോ?
മില്‍ക്ക് ഷെയ്ക്ക്, ജ്യൂസ്, ഐസ്ക്രീം എന്നിവയുടെ രൂപത്തില്‍ എല്ലാ ദിവസവും മാമ്ബഴം നിങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍ മാത്രമേ കൊഴുപ്പ് വര്‍ധിക്കൂവെന്ന് മഖീജ പറഞ്ഞു.
പോഷകാഹാരം എങ്ങനെ ഉറപ്പാക്കാം?
നിങ്ങള്‍ പഴം ലഘുഭക്ഷണമായിട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക.
ദിവസവും ഒരു മാമ്ബഴം എന്ന രീതിയില്‍ നിങ്ങള്‍ തന്നെ സ്വയം നിയന്ത്രിക്കുക.
അതിലൂടെ പോഷകസമൃദ്ധമായ മാമ്ബഴം ദിവസവും ആസ്വദിക്കൂ.