ഇത് ക്രൂരമായ കുറ്റകൃത്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ഇത്തരം നടപടികള്‍ അമേരിക്കന്‍ പാരമ്ബര്യത്തിന് യോജിക്കുന്നതല്ലെന്നും ബൈഡന്‍ പറഞ്ഞു .‘മിക്കപ്പോഴും നമ്മള്‍ ആര്‍ക്കെങ്കിലും എതിരെ തിരിയുന്നു. കൊറോണ വ്യാപനത്തിന് ശേഷം ഏഷ്യന്‍ വംശജര്‍ ക്രൂരമായി അക്രമിക്കപ്പെടുന്നു. അവരില്‍ പലരും ഈ മഹാമാരിയില്‍ നിന്ന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയാണ്. എന്നിട്ടും അമേരിക്കയുടെ തെരുവുകളില്‍ ഭീതിയോടെയാണ് അവര്‍ ജീവിക്കുന്നത്. ഇത് തെറ്റാണ്. ഇത് അവസാനിപ്പിക്കപ്പെടണം’- ബൈഡന്‍ നിര്‍ദ്ദേശിച്ചു .മുന്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പടെയുള്ളവരുടെ ‘ചൈനീസ് വൈറസ്’ പോലുള്ള പരാമര്‍ശങ്ങളാണ് യുഎസില്‍ ഏഷ്യന്‍ വിരുദ്ധ വികാരത്തിന് ശക്തി പകര്‍ന്നത്.കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഇരട്ടിയായാണ് അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചത്. ന്യൂയോര്‍ക്ക്, ലോസ് ആഞ്ജിലിസ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.