യുഎസും-ചൈനയും നേര്‍ക്കുനേര്‍

0

കൊവിഡ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന അമേരിക്കയുടെ വാദത്തെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ലോകാരോഗ്യസംഘടന ഇടക്കാല റിപോര്‍ട്ട് തള്ളിയത്. വുഹാന്‍ ലാബില്‍ നിന്ന് കൊവിഡ് വാക്സിന്‍ ചോരാനുള്ള സാധ്യതയില്ലെന്നായിരുന്നു ഇടക്കാല റിപോര്‍ട്ടിലെ സൂചന.എന്നാല്‍ വിശദമായ അന്താരാഷ്ട്ര പരിശോധന നടത്താതെ അവസാന തീരുമാനത്തിലെത്തരുതെന്ന ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇടക്കാല റിപോര്‍ട്ട് തള്ളിയത്.വുഹാനില്‍ ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി വൈറസ് ഉദ്ഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് എല്ലാ വിവരങ്ങളും ലഭ്യമായിരുന്നില്ലെന്നും പലയിടത്തും പ്രവേശനം നിഷേധിച്ചിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യ സംഘടയുടെ വുഹാന്‍ മിഷന്റെ മേധാവിയായ പീറ്റര്‍ ബെന്‍ എംബറേക്ക് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ലാബറട്ടറിയില്‍ നിന്ന് കൊവിഡ് വൈറസ് ചോര്‍ന്നു പോകാനുള്ള സാധ്യത തള്ളിയിരുന്നു. മാത്രമല്ല, കൊവിഡ് വൈറസ് പരത്തുന്ന ഒരു ജീവജാലത്തെയും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതുവഴി മനുഷ്യരിലേക്കെത്താനുള്ള സാധ്യതയും അവര്‍ തള്ളി.

You might also like

Leave A Reply

Your email address will not be published.