കോച്ച് ഐകര്‍ സ്റ്റിമാകിെന്റ നേതൃത്വത്തില്‍ ദുബൈയിലാണ് ടീമിെന്റ പരിശീലനം. ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതെന്ന നാട്ടിലെ ക്യാമ്ബിനുശേഷമാണ് ടീം ദുബൈയില്‍ എത്തിയത്. ഇവിടെ ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം 25ന് ആദ്യ മത്സരത്തില്‍ ഒമാനെ നേരിടും.മക്തൂം ബിന്‍ റാശിദ് സ്റ്റേഡിയത്തിലാണ് മത്സരം. രാജ്യാന്തര സൗഹൃദ മത്സരമാണെങ്കിലും വീറുറ്റ പ്രകടനം കാഴ്ചെവക്കാനാണ് ഇന്ത്യയുടെ ഒരുക്കം. സുപ്രധാന ടൂര്‍ണമെന്റുകള്‍ മുന്നിലുള്ളതിനാല്‍ സൗഹൃദമത്സരത്തെ ഗൗരവത്തോടെയാണ് ടീം സമീപിക്കുന്നത്. രണ്ടാമത്തെ മത്സരം 29ന് യു.എ.ഇക്കെതിരെ സബീല്‍ സ്റ്റേഡിയത്തിലാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്ക്കുന്ന ടീമാണ് യു.എ.ഇയും ഒമാനും. ഇന്ത്യ 104ാം സ്ഥാനത്ത് നില്ക്കുേമ്ബാള് യു.എ.ഇ 74, ഒമാന്‍ 81 റാങ്കുകളിലാണ്.ഹോം ഗ്രൗണ്ട് ആനുകൂല്യവും യു.എ.ഇക്ക് തുണയാകും. ഒമാനെതിരായ മത്സരം വൈകീട്ട് 5.45നാണ്. ദുബൈയിലെ ചൂട് കാലാവസ്ഥയില്‍ ഇന്ത്യക്ക് മത്സരം കടുപ്പമേറിയതായിരിക്കും. കാലാവസ്ഥയുമായി ഒത്തിണങ്ങുന്നതിനാണ് ടീം ദിവസങ്ങള്‍ക്കു മുേമ്ബ ദുബൈയിലെത്തിയത്. യു.എ.ഇക്കെതിരായ മത്സരം രാത്രി എട്ടിനായതിനാല്‍ കാലാവസ്ഥ പ്രശ്നമുണ്ടാകില്ല.മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദിനും കെ.പി. രാഹുലിനും ടീമില്‍ ഇടംനേടാനായില്ലെങ്കിലും മഷൂര്‍ ഷരീഫും ആശിഖ് കരുണിയനും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മഷൂര്‍ ആദ്യമായാണ് ഇന്ത്യന്‍ ജഴ്സി അണിയാനൊരുങ്ങുന്നത്. കോവിഡ് ബാധിച്ച നായകന് സുനില്‍ ഛേത്രിയില്ലാത്തത് ടീമിന് ക്ഷീണമാകും. 27 അംഗ ടീമാണ് ദുബൈയില്‍ എത്തിയത്. 2019 നവംബറില്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കളിച്ചശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുന്നത്.