1,205 കിലോമീറ്റര്‍ കൂടുതല്‍ റോഡാണ് രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നടപ്പ് 202-021 സാമ്ബത്തിക വര്‍ഷത്തില്‍ 12,205.25 കിലോമീറ്റര്‍ ദേശീയപാതകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഗതാഗത വകുപ്പിന്റെ ഒരു പ്രധാന നാഴികക്കല്ലായി നിതിന്‍ ഗഡ്കരി വിശേഷിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. ഓരോ ദിവസവും 34 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണത്തിന്റെ നിലവിലെ നിരക്ക്, 2014-15 ല്‍, പ്രതിദിനം ഏകദേശം 12 കിലോമീറ്ററിലധികം മൂന്നിരട്ടിയാണ് എന്നതാണ് പ്രത്യേകത. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ 11,000 കിലോമീറ്റര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 1,205 കിലോമീറ്റര്‍ കൂടുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും സാധിച്ചു.ലോക്ക് ഡൗണ്‍ സമയത്ത് അതിവേഗത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് വലിയ നേട്ടമായി മന്ത്രാലയം എടുത്തു പറയുന്നു. രാജ്യത്ത് ദേശീയപാത നിര്‍മാണ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് സുപ്രധാന പദ്ധതികളാണ് ഗതാഗതവകുപ്പ് നടപ്പിലാക്കുന്നത്. വാഹന സക്രാപ്പിങ്ങ് നയം നടപ്പിലാക്കാനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.പുതിയതും അനുയോജ്യമായ വാഹനങ്ങളേക്കാള്‍ 10 മുതല്‍ 12 മടങ്ങ് വരെ പഴയ വാഹനങ്ങള്‍ പരിസ്ഥിതിയെ മലിനമാക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.