ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുെട എണ്ണം 1,13,59,048 ആയി ഉയര്‍ന്നിരിക്കുന്നു. 16,637 പേര്‍ക്ക് രോഗം ഭേദമായി.കഴിഞ്ഞ ദിവസം 161 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആേരാഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,58,607 ആയി ഉയര്‍ന്നു. 2,10,544 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 1,09,89,897 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.ഇന്ത്യയില്‍ ഇതുവരെ 22,67,03,641 സാംപിളുകള്‍ പരിശോധിച്ചതായി ഐ.എം.സി.ആര്‍ അറിയിക്കുകയുണ്ടായി. ശനിയാഴ്ച വൈകീട്ട് വരെ 2.91 കോടി കോവിഡ് വാക്സിന് വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.