പുതിയതായി കൊവിഡ് ബാധിച്ച രോഗികളുടെ എണ്ണം 28,903 ആയി. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. കോവിഡ് നിയന്ത്രണവിധേയമാകാത്തതില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ചിരിക്കുകയാണ്.മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്. കോവിഡ് നിയന്ത്രണങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും എന്നാല്‍ കര്‍ഫ്യൂപോലും മഹാരാഷ്ട്രയില്‍ ഫലപ്രദമല്ലെന്നാണ് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തിയ കേന്ദ്ര സംഘം അഭിപ്രായപ്പെട്ടത്. രോഗവ്യാപനം തടയാനായി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിന് കത്തയച്ചു.രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രണമാകാത്ത സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രണ്ടാംഘട്ട വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാനിരിക്കുന്ന സാഹചര്യത്തിലും ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തോത് ആശങ്കാജനകമാണ്. ഇതിനെ ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാം എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.