ഒൗഖാഫ് മന്ത്രാലയത്തിലെ ഹിജ്രി കലണ്ടര്‍ വകുപ്പ് മേധാവി മാസിന് അല്‍ മഫ്റജി സൂചിപ്പിച്ചു. ഏപ്രില്‍ 13നോ 14നോ ആകും റമദാന് ഒന്ന്. ഇതില്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത് ഏപ്രില്‍ 14നാണ്. ചന്ദ്രമാസ പിറവി കാണുന്നത് അനുസരിച്ച് പ്രഖ്യാപനം അപ്പോഴാണ് ഉണ്ടാകുക. ഇൗദുല്‍ ഫിത്ര് മേയ് 13 വ്യാഴാഴ്ചയാകുമെന്നും മാസിന് അല്‍ മഫ്റജി പ്രവചിച്ചു. വിശുദ്ധ റമദാന് മാസത്തിന് ഒന്നര മാസത്തില്‍ താഴെ മാത്രം ശേഷിക്കെ ഒരുക്കങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കോവിഡ് പ്രതിസന്ധി ഇൗ റമദാനിലും ആവര്‍ത്തിക്കുമെന്ന സൂചനയാണ് സന്നാഹങ്ങള്‍ ഒരുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്.കഴിഞ്ഞ വര്‍ഷം പള്ളികള്‍ അടച്ചിടലും ലോക്ഡൗണും കര്‍ഫ്യൂവും എല്ലാമായി മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു റമദാന്. സംഘടിത നമസ്കാരവും ഭജനയിരിക്കലും സമൂഹ നോമ്ബുതുറയും മറ്റു പൊതുപരിപാടികളും കഴിഞ്ഞ വര്‍ഷം ഉണ്ടായില്ല. ഇപ്പോള്‍ പള്ളികളില്‍ നമസ്കാരം നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കോവിഡ് നിയന്ത്രണാതീതമാകുകയാണെങ്കില് പള്ളികള്‍ അടച്ചിടുന്നത് ഉള്‍പ്പെടെ കടുത്ത നടപടികള്‍ക്ക് അധികൃതര്‍ നിര്‍ബന്ധിതരാകും. സമീപ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുകയാണ്.ഇഫ്താറുകള്‍ക്കും പൊതു പരിപാടികള്‍ക്കും അനുമതി നല്കാന് സാധ്യതയില്ല. സംഘടിത നമസ്കാരത്തിനും ഭജനയിരിക്കലിനും അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.സാധാരണ പള്ളികളില്‍ ഒൗഖാഫ് മന്ത്രാലയം നോമ്ബുതുറക്ക് സൗകര്യം ഒരുക്കാറുണ്ട്. പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു. ഒത്തുകൂടലുകള്‍ക്ക് അനുമതി നല്കാന് കഴിയാത്തവിധം വൈറസ് വ്യാപനം രൂക്ഷമാണെങ്കില്‍ ഇൗ സാധ്യതയെല്ലാം നഷ്ടപ്പെടും.
ഇസ്റാഅ്, മിഅ്റാജ് അവധി മാര്‍ച്ച് 11ന്
കുവൈത്ത് സിറ്റി: ഇസ്റാഅ്-മിഅ്റാജ് പ്രമാണിച്ച് മാര്‍ച്ച് 11 വ്യാഴാഴ്ച രാജ്യത്ത് പൊതുഅവധി. സിവില്‍ സര്‍വിസ് ബ്യൂറോ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൊതു അവധി വാരാന്ത്യ അവധി തുടങ്ങുന്നതിെന്റ തൊട്ടുമുമ്ബുള്ള ദിവസമായതിനാല്‍ തുടര്‍ച്ചയായി മൂന്നു ദിവസം അവധി ലഭിക്കും. മാര്‍ച്ച് 10 ബുധനാഴ്ച അടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 12, 13 വാരാന്ത്യ അവധികൂടി കഴിഞ്ഞ് 14ന് ഞായറാഴ്ചയാണ് പിന്നീട് തുറന്നുപ്രവര്‍ത്തിക്കുക.