25 മില്യണ്‍ ഡോളറാണ് ഓഹരി വിണിയിലെ ഒരു ദിവസത്തെ മസ്കിന്റെ നേട്ടം. 1.81 ലക്ഷം കോടിയാണ് വരുമാനത്തില്‍ മസ്ക് കൂട്ടിച്ചേര്‍ത്തത്. ഇതോടെ മസ്കിന്റെ ആകെ ആസ്തി 174 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ബെസോസുമായുള്ള വരുമാന വ്യത്യാസം ഇലോണ്‍ മസ്ക് കുറക്കുകയും ചെയ്തു.ടെക് ഭീമന്മാരായ ആപ്പിള്‍, ആമസോണ്‍, ഫേസ്ബുക്ക് എന്നിവരുടെ കരുത്തില്‍ യു.എസ് ഓഹരി സൂചികയായ നാസ്ഡാക്ക് 3.7 ശതമാനം ഉയര്‍ന്നിരുന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വരുമാനവും കൂടിയിട്ടുണ്ട്. 6 ബില്യണ്‍ ഡോളറിന്റെ പ്രതിദിന വര്‍ധനയോടെ വരുമാനം 180 ബില്യണ്‍ ഡോളറായി.കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്ല ഓഹരികള്‍ കടുത്ത വില്പന സമ്മര്‍ദം നേരിടുകയായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഓഹരി വില 20 ശതമാനം ഉയര്‍ന്നതോടെ മസ്ക് വന്‍ നേട്ടമുണ്ടാക്കുകയായിരുന്നു.