മുത്തുവാരാന്‍ കടലിെന്റ അഗാധനീലിമയിലേക്ക് മുങ്ങാങ്കുഴിയിട്ട തലമുറയുടെ വീടുകള്‍ കടലോരത്തുതന്നെയുണ്ട്. ഈ പൗരാണിക വസതികളെ വരും തലമുറക്കായി കണ്ണിലെ കൃഷ്ണമണി പോലെ കത്തുസംരക്ഷിക്കുകയാണ് ഷാര്‍ജ. മിന റോഡിലൂടെ സഞ്ചരിച്ചാല്‍ ഈ വീടുകളും കാവല്‍ മാളികകളും ആസ്വദിക്കാം.ഈ പാര്‍പ്പിട സമുച്ചയത്തോട് ചേര്‍ന്നാണ് ഷാര്‍ജ അേക്വറിയം പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ കടലിെന്റ അടിത്തട്ടിലെ കൗതുകങ്ങളും മത്സ്യ ജീവിതവും കാണുവാനുള്ളഅവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കടലിനെ അകാലമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കണമെന്ന സന്ദേശത്തോടെയാണ് കാഴ്ച്ചകള്‍ ആരംഭിക്കുന്നത്. വലിയൊരു ഗര്‍ത്തത്തിലൂടെ പോകുന്ന രീതിയിലാണ് ഇതിെന്റ നിര്‍മാണം. രണ്ടുനിലകളിലായി 21 അേക്വറിയങ്ങളാണ് കടലാഴത്തിെന്റ മാന്ത്രിക കഥ പറയാന്‍ ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും 18 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ഉപയോഗിക്കുന്നത്. ഇവ പുനരുപയോഗം ചെയ്യും. ഓരോ അേക്വറിയത്തിന് സമീപത്തും മത്സ്യങ്ങളുടെ ജീവിതം പറയുന്ന മോണിറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.കോമാളി മത്സ്യം, അതിലോലമായ കടല്‍ത്തീരങ്ങള്‍, മൊറേ ഈലുകള്‍, കടല്‍ കിരണങ്ങള്‍, റീഫ് സ്രാവുകള്‍ എന്നിവ ഉള്‍പ്പെടെ അവിശ്വസനീയമായ നൂറിലധികം സമുദ്ര ജീവിതങ്ങളെ ഇവിടെ കാണാം. പാറക്കെട്ടിലും പവിഴപ്പുറ്റുകളിലും തടാകങ്ങളിലും കണ്ടല്‍ക്കാടുകളിലും വിഹരിക്കുന്ന മത്സ്യ വിസ്മയങ്ങളില്‍ നിന്ന് കാഴ്ച്ചയെ പറിച്ചുമാറ്റാന്‍ സാധിക്കില്ല. യു.എ.ഇയിലെ ആദ്യത്തെ, ഏറ്റവും വലിയ സര്‍ക്കാര്‍ വിദ്യാഭ്യാസ കേന്ദ്രമാണിത്. 6500 ചതുരശ്ര മീറ്ററാണ് വിസ്തൃതി.കടലാമ പുനരധിവാസ കേന്ദ്രം കൂടിയാണിത്.അകത്ത് നടന്നു ക്ഷീണിച്ചാല്‍ വി.ആര് ഗെയിമുകള്‍ കളിക്കാം. കടല്‍ ജീവിതം തന്നെയാണ് ഗെയിമിലും ഇതള്‍ വിടര്‍ത്തുന്നത്. 13 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. നടപ്പാതകളിലൂടെ മീനുകള്‍ ഒഴുകി പോകുകയാണെന്ന് തോന്നും ചിത്രങ്ങള്‍ കണ്ടാല്‍. തുരങ്കങ്ങളിലൂടെ സഞ്ചരിച്ചാല്‍ തിയറ്ററിലെത്തും. മുകളിലേക്കുള്ള പടവുകളില്‍ മീനുകള്‍ ഇരിക്കുന്നതായി അനുഭവപ്പെടുത്തുന്ന ആവിഷ്കാരങ്ങള്‍. ചില്ലുപാലത്തിലൂടെ മീനുകളെ കണ്ട് നടക്കുവാന്‍ അവസരമുണ്ട്.
അേക്വറിയത്തിലെ കാഴ്ച്ചകള്‍ അവസാനിച്ചാല്‍ മ്യൂസിയത്തിലേക്ക് പ്രവേശിക്കാം. പൗരാണിക കാല മത്സ്യങ്ങളുടെ ഫോസിലുകള്‍, കപ്പലുകളില്‍ ഉപയോഗിക്കുന്ന കോമ്ബസ്, മുത്തിെന്റ മാറ്റളക്കുന്ന പൗരാണിക രീതികള്‍ തുടങ്ങി നിരവധി സംഭവങ്ങളുണ്ട് അകത്ത്.
പ്രത്യേക സൗകര്യങ്ങള്‍
സൗജന്യ വൈഫൈ
മുതിര്‍ന്ന പൗരന്മാര്ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും വീല്‍ചെയര്‍ പ്രവേശനം
കുഞ്ഞുങ്ങള്‍ക്കായി അമ്മമാരുടെ മുറി
ലഘുഭക്ഷണത്തിനും ഭക്ഷണത്തിനുമുള്ള കഫെ
ഒരു പ്രാര്‍ത്ഥനാ മുറി
സമയം
ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയും വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി 10:00 വരെയും തുറക്കും. ഞായറാഴ്ചകളില്‍ പ്രവേശനമില്ല.
ടിക്കറ്റ്
രണ്ട് വയസിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 15 ദിര്‍ഹം
13 വയസ് മുതലുള്ളവര്‍ക്ക് 25 ദിര്‍ഹം.
സൗജന്യ പ്രവേശനം ആര്‍ക്കെല്ലാം
രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍
60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്
നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍
സര്‍ക്കാര്‍ സ്കൂള്‍ ട്രിപ്പുകള്‍
അക്വേറിയം, ഷാര്‍ജ മാരിടൈം മ്യൂസിയം എന്നിവ സന്ദര്‍ശിക്കുന്നതിനായി ഷാര്‍ജ അക്വേറിയത്തിലേക്കുള്ള ടിക്കറ്റുകള്‍ മാത്രം മതി.