സൊമാറ്റൊ ഡെലിവറി ബോയ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച സംഭവത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹിതേഷ ചന്ദ്രാനിയ്‌ക്കെതിരെ എഫ്‌ഐആര്‍

0

സൊമാറ്റൊ ജീവനക്കാരനായ കാമരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ആക്രമണം, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.കുറച്ച്‌ ദിവസങ്ങള്‍ മുന്‍പാണ് സംഭവം. സൊമാറ്റൊ ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എത്താന്‍ വൈകിയപ്പോള്‍ കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ഹിതേഷ ചന്ദ്രാനി പറഞ്ഞത്. ആ സമയത്തെത്തിയ ഡെലിവറി ബോയിയോട് ഭക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ കടന്നാക്രമിച്ചു എന്നും ഹിതേഷ ആരോപിച്ചു. ആക്രമണത്തില്‍ മൂക്കില്‍ നിന്നും രക്തശ്രാവമുണ്ടായെന്നും ഹിതേഷ ആരോപിച്ചിരുന്നു. തുടര്‍ന്ന് കാമരാജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാല്‍ ഹതേഷ തനിക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നായിരുന്നു കാമരാജിന്റെ മൊഴി. ഭക്ഷണം നല്‍കിയ ശേഷം പണം ആവശ്യപ്പെട്ടപ്പോള്‍ ഹിതേഷ അത് നല്‍കിയല്ല. ഭക്ഷണം വൈകിയതിന് തന്നെ ചെരുപ്പ് വെച്ച്‌ മര്‍ദ്ദിച്ചു. താന്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൈ തടഞ്ഞത് എന്നാണ് കാമരാജ് പറഞ്ഞത്. ഹിതേഷയുടെ മോതിരം മൂക്കില്‍ തട്ടിയാണ് പരിക്ക് പറ്റിയതെന്നും താന്‍ അവരെ മര്‍ദ്ദിച്ചിട്ടില്ലെന്നും കാമരാജ് വ്യക്തമാക്കിയിരുന്നു.

You might also like
Leave A Reply

Your email address will not be published.