ഹോട്ടല്‍ ക്വാറന്റീന് പാക്കേജില്‍ കൂടുതല്‍ ഹോട്ടലുകളെ ഡിസ്കവര് ഖത്തര്‍ ഉള്‍െപ്പടുത്തി
വെല്‍ക്കം ഹോം ക്വാറന്റീന് സൗകര്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നത് തങ്ങള്‍ തുടരുകയാണെന്നും ഖത്തര്‍ എയര്വേയ്സിെന്റ ഉപവിഭാഗമായ ഡിസ്കവര് ഖത്തര്‍ അറിയിച്ചു. ഹില്‍ട്ടണ്‍ അവന്യൂ ഹോട്ടലും ഡബിള്‍ ട്രീയുമാണ് പുതുതായി പട്ടികയില്‍ ഉള്‍െപ്പടുത്തിയ ഹോട്ടലുകള്‍. ഇതോടെ 62 ഹോട്ടലുകളാണ് വെല്‍ക്കം ഹോം പാക്കേജുകളില്‍ ലഭിക്കുക.പ്രതിദിനം 8886 മുറികളാണ് വെല്‍ക്കം ഹോം പാക്കേജില്‍ പ്രതിദിനമുള്ളതെന്ന് കമ്ബനി ട്വീറ്റ് ചെയ്തു. ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഹോട്ടല്‍ ക്വാറന്റീന് പാക്കേജുകള്‍ക്ക് ആഗസ്ത് 31 വരെ ബുക്ക് ചെയ്യാം. ഈ മാസം ഖത്തറിലേക്ക് 85,000 പേര് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പേര് എത്തുമ്ബോള്‍ അവരുടെ ഇഷ്ടാനുസരണം ബജറ്റിന് അനുസരിച്ച് നേരത്തെ ഹോട്ടലുകളും താമസ കേന്ദ്രങ്ങളും ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറിലെത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്.ഖത്തറിലെ ഹോട്ടല്‍ ക്വാറന്റീന് പാക്കേജ് 2300 റിയാലിലാണ് ആരംഭിക്കുന്നത്. പ്രതിദിനം മൂന്നുനേരം ഭക്ഷണം, പി.സി.ആര് പരിശോധന, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എന്നിവ ഇതില്‍ ഉള്‍പ്പെടും. മൂന്ന്, നാല്, അഞ്ച് നക്ഷത്ര ഹോട്ടലുകളാണ് പട്ടികയിലുള്ളത്. തിരികെ എത്തുന്നവര്‍ക്ക് ഇതില്‍നിന്നും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. വലിയ കുടുംബങ്ങള്‍ക്ക് രണ്ട്, മൂന്ന് ബെഡ്റൂം വില്ലകളും ലഭ്യമാക്കിയിട്ടുണ്ട്.ഖത്തറിെന്റ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ നയപ്രകാരം ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഹോം ക്വാറന്റീനിലാണ് കഴിയേണ്ടത്. എന്നാല്‍, ഗ്രീന്‍ ലിസ്റ്റില്‍ ഇല്ലാത്ത ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാണ്.