68 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍നല്‍കും

0

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 45 സെഷനുകളായിട്ടാകും വാക്‌സിനേഷന്‍ നല്‍കുക. ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ് നല്‍കും.60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നുംവാക്‌സിനേഷന്‍ സെന്ററുകളില്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍കര്‍ശനമായും പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കുത്തിവെപ്പ് സ്വീകരിക്കനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ 250 രൂപയാണ് വാക്‌സിനേഷനുള്ള ഫീസ്.പോളിങ്ങ് ഓഫീസര്‍മാരുടെ 18 ട്രെയിനിങ് സെന്ററുകളിലും വാക്‌സിനേഷന്‍ നല്‍കും. കൂടാതെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ 10 സെഷനുകളുള്ള സ്‌പെഷ്യല്‍വാക്സിനേഷന്‍ഡ്രൈവും സംഘടിപ്പിച്ചു വരുന്നുണ്ട്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ മാര്‍ച്ച്‌ പത്തുവരെ പുതിയതായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകില്ല. എന്നാല്‍ ടോക്കണ്‍ലഭിച്ചവര്‍ക്കും നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും.

You might also like

Leave A Reply

Your email address will not be published.