ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അതിനിടെ ഇന്ത്യയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ്‌ലിസ്റ്റില്‍ ഇന്ത്യയെ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ കടുത്ത നടപടി.ഈ മാസം 24 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. റീഫണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.കഴിഞ്ഞദിവസം, കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അമേരിക്ക നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ പൂര്‍ണമായി സ്വീകരിച്ചാല്‍ കൂടിയും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാരോട് അമേരിക്കയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്.