സുപ്രീം കമ്മറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്ബ് അനുവദിച്ച വിസ ഉടമകള്‍ക്കാണ് പ്രവേശനം. തൊഴില്‍, ഫാമിലി, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പെടെ എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കും.സാധുവായ വിസയുള്ള എല്ലാ വിദേശികള്‍ക്കും പ്രവേശനം സാധ്യമാകുമെന്ന് ചൂണ്ടിക്കാട്ടി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാനില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്ബനികള്‍ക്കും സര്‍ക്കുലര്‍ കൈമാറിയിരുന്നു.