കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാത്രം, ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ചെറിയ കണ്ടെയ്ന്മെന്റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്സിജന്‍ ക്ഷാമം ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ് വ്യാപനം ചെറുക്കാന്‍ ചെറിയ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ‘ടെലിഫോണിലുടെ ബിസിനസ്/ചേംബര്‍ നേതാക്കളുമായി സംസാരിച്ചു. ഇന്‍ഡസ്ട്രി/ അസോസിയേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. കേവിഡ് മാനേജ്മെന്റിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നല്‍കുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്ഥാനങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കും’ -ധനമന്ത്രി ട്വീറ്റ് ചെയ്തു.അതേസമയം, രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 16189 മരണമാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്.