കാലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ് ഒരു കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

0

വെസ്‌റ്റ് ലിങ്കണ്‍ അവന്യൂവില്‍ ബുധനാഴ്‌ച വൈകുന്നേരം 5.30 ഓടെ വെടിവെപ്പ് ഉണ്ടായത്. വെടിയുതിര്‍ത്തയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.ഓറഞ്ച് നഗരത്തിലെ ഒരു വ്യാവസായിക സമുച്ചയത്തിലാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, നിരവധി പേര്‍ക്ക് പരിക്കേറ്റതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഒരാള്‍ അറസ്‌റ്റിലായെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പോലീസ് വ്യക്തമാക്കി. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. അറസ്‌റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.അറസ്‌റ്റിലായ വ്യക്തിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. വെടിയുതിര്‍ക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ഭയാനകമായ സംഭവമാണ് ഉണ്ടായതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ട്വിറ്ററിലൂടെ പറഞ്ഞു. ദുരന്തം ബാധിച്ച കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ മനസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like
Leave A Reply

Your email address will not be published.