ഇതുവരെ 2,35,989 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ശനിയാഴ്ച 1264 പേര് ഉള്‍പ്പെടെ 2,20,521 പേര് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നു. ബാക്കി 14,129 പേരാണ് ചികിത്സയിലുള്ളത്. 239 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.12 പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതുവരെ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1339 പേരാണ്. 8710 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയിരിക്കുന്നു. ഇതുവരെ രാജ്യത്ത് 20,84,208 പേര്‍ക്ക് കൊറോണ വൈറസ് പരിശോധന നടത്തി. ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 14.18 ശതമാനം ആണ്.