സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത മൂന്നാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കോവിഡ് അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.കേന്ദ്രഭരണ പ്രദേശങ്ങള്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കല്‍, കണ്ടൈന്‍മെന്‍റ് സോണുകള്‍ തിരിക്കല്‍ എന്നിവക്ക് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ വര്ധിക്കുന്നതിനിെടയാണ് നിര്‍ദേശം.