മാഡ്രിഡില്‍ നടന്ന മല്‍സരത്തില്‍ ചെല്‍സി 14ാം മിനിറ്റില്‍ പുലിസിക്കിലൂടെ ലീഡെടുക്കുകയായിരുന്നു. റുഡിഗറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ആദ്യം മുതലെ ചെല്‍സിയായിരുന്നു മല്‍സരത്തില്‍ ആധിപത്യം നേടിയത്. 29ാം മിനിറ്റില്‍ മിലിറ്റോയുടെ അസിസ്റ്റില്‍ നിന്നും കരീം ബെന്‍സിമയാണ് റയലിന്റെ സമനില ഗോള്‍ നേടിയത്. റയലിന്റെ ഗോളിന് ശേഷം ചെല്‍സി രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. സ്റ്റാംഫോം ബ്രഡ്ജില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ചെല്‍സിക്ക് തന്നെയാകും മുന്‍തൂക്കം. ടുഷേലിന്റെ ടീമിനെതിരേ പുതിയ തന്ത്രങ്ങളുമായി വേണം സിദാന്റെ കുട്ടികള്‍ക്ക് കളിക്കാന്‍.