ചെല്‍സി തന്നെ പുറത്താക്കിയതിന് പിന്നാലെ തനിക്ക് പരിശീലകനാവാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നെന്ന് മുന്‍ ചെല്‍സി താരവും പരിശീലകനുമായിരുന്ന ഫ്രാങ്ക് ലമ്ബാര്‍ഡ്
18 മാസം ചെല്‍സിയെ പരിശീലിപ്പിച്ചതിന് ശേഷമാണ് ഫ്രാങ്ക് ലമ്ബാര്‍ഡിനെ മോശം പ്രകടനത്തെ തുടര്‍ന്ന് ചെല്‍സി പുറത്താക്കിയത്.അവസാനം കളിച്ച 8 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 5 എണ്ണവും പരാജയപ്പെട്ടതോടെയാണ് ഫ്രാങ്ക് ലമ്ബാര്‍ഡിന് ചെല്‍സി പുറത്തേക്കുള്ള വഴി കാണിച്ചത്.എന്നാല്‍ ചെല്‍സി തന്നെ പുറത്താക്കിയതിന് ശേഷം തനിക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചെന്നും എന്നാല്‍ താന്‍ അതൊന്നും സ്വീകരിച്ചില്ലെന്നും ഫ്രാങ്ക് ലമ്ബാര്‍ഡ് പറഞ്ഞു.താന്‍ ശരിയായ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും അത് ഉടന്‍ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലമ്ബാര്‍ഡ് പറഞ്ഞു. കൂടാതെ വെസ്റ്റ്ഹാം താരം ഡെക്ലന്‍ റൈസിനെ സ്വന്തമാക്കാന്‍ ചെല്‍സി പരിശീലകനായിരിക്കുന്ന സമയത്ത് ശ്രമിച്ചിരുന്നെന്നും ലമ്ബാര്‍ഡ് പറഞ്ഞു. താന്‍ റൈസിന്റെ കടുത്ത ആരാധകന്‍ ആണെന്നും ചില കാര്യങ്ങള്‍ കൊണ്ട് ട്രാന്‍സ്ഫര്‍ നടന്നില്ലെന്നും ലമ്ബാര്‍ഡ് പറഞ്ഞു.