രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ വ്രതം ആരംഭിക്കുന്ന ഏപ്രില്‍ 12 മുതല്‍ ഉംറ തീര്‍ഥാടകര്‍ മക്കയിലേക്ക് എത്താനിരിക്കെയാണ് സൗദി അറേബ്യ നിര്‍ദേശം നല്‍കിയത്. തീര്‍ഥാടനത്തിന് പുറപ്പെടുന്നതിന്റെ 14 ദിവസം മുമ്ബ് രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൊറോണ രോഗം ഭേദമായവര്‍ക്കും തീര്‍ഥാടനത്തിന് അവസരം നല്‍കും.കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയായിരിക്കും മക്കയിലെ വിശുദ്ധ ഗേഹത്തിലെ പ്രാര്‍ഥനകള്‍. ഘട്ടങ്ങളായി തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് നടപടിയെടുക്കും. അതേസമയം, ഉംറ തീര്‍ഥാടനത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ഈ വര്‍ഷം രണ്ടാം പകുതിയില്‍ നടക്കാനിരിക്കുന്ന ഹജ്ജ് തീര്‍ഥാടനത്തും ഏര്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. രോഗ വ്യാപനത്തില്‍ കുറവുണ്ടായില്ലെങ്കില്‍ നിയന്ത്രണം തുടരുമെന്നാണ് ലഭിക്കുന്ന സൂചന.കഴിഞ്ഞ വര്‍ഷം 10000 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്നവരെയാണ് ഇതിന് തിരഞ്ഞെടുത്തത്. സാധാരണ 25 ലക്ഷത്തോളം പേര്‍ ഹജ്ജിന് എത്തുന്നതാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് 2020ല്‍ ഹജ്ജ് കര്‍മങ്ങള്‍ നടന്നത്. സൗദിയില്‍ കൊറോണ ആശങ്ക അകന്നിട്ടില്ല. ഇതുവരെ 393000 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കണക്ക്. 6700 പേരാണ് ഇതുവരെ രോഗം ബാധിച്ച് സൗദിയില്‍ മരിച്ചത്. 5 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി.