ഓക്സിജ൯, വെന്റിലേറ്റര്‍, മരുന്നുകള്‍ തുടങ്ങി അടിയന്തിര മെഡിക്കല്‍ സപ്ലൈകള്‍ ഈ സന്നിഗ്ദ ഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഈ രാജ്യങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. എന്നാല്‍ ഇതിലും ഒരു പടി മുന്നിലെന്നോണം ഇന്ത്യയുടെ സുഹൃദ് രാജ്യമായ യുഎഇ പ്രധാനപ്പെട്ട കെട്ടിടങ്ങളിലൊക്കെ ഇന്ത്യ൯ പതാകയുടെ വര്‍ണങ്ങളണിയിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയിലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലും, അബൂദബിയിലെ അഡ്നോക് ആസ്ഥാനത്തും ത്രിവര്‍ണ പതാകയുടെ കളറുകളില്‍ ലൈറ്റിംഗ് സജ്ജീകരിച്ചിരുന്നു. അബൂദാബിയിലെ യാസ് ഐലന്റാണ് പുതുതായി ഇന്ത്യക്ക് പിന്തുണയുമായി എത്തിയത്.അബൂദാബിയിലെ പ്രധാനപ്പെട്ട ആനന്ദ കേന്ദ്രമാണ് യാസ് ഐലന്റ്. ഞായറാഴ്ചയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഹാമാരിക്കെതിരെ പോരാടുള്ള ജനങ്ങളോട് ഐക്യദാര്‍ഢ്യം കാണിച്ച് ഈ കെട്ടിടം ഇന്ത്യ൯ പതാകയണിഞ്ഞത്. യാസ് ഐലന്റിന്റെ ഗ്രിഡ് ഷെല്‍ ലൈറ്റ് കനോപ്പിയിലാണ് മൂവര്‍ണ പതാക പ്രദര്‍ശിപ്പിച്ചത്. പ്രതീക്ഷ കൈവിടരുതെന്നും ഒരു രാജ്യം എന്ന നിലക്ക് എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്ന സന്ദേശവുമായിരുന്നു ഇത്.യുഎഇലെ ഇന്ത്യ൯ സ്ഥാനപതി സംഭവത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഈ സന്നിഗ്ദ ഘട്ടത്തില്‍ കൂടെ നിന്നതിന് നമുടെ സുഹൃത്തായ യുഎഇക്ക് എല്ലാവിധ നന്ദിയും അറിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഫോട്ടോസ് ഷെയര്‍ ചെയ്തത്.കോവിഡിന്റെ രണ്ടാം ഘട്ടം വളരെ ശക്തിയോടെയാണ് ഇന്ത്യയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3.23 ലക്ഷം പുതിയ കോവിഡ് പോസിറ്റീവ് കേസുകളും 2,771 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.യുകെ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് വെന്റിലേറ്റര്‍, ഓക്സിജ൯ കോണ്സണ്ട്രേറ്റര്‍ അടങ്ങുന്ന വൈദ്യ സഹായം അയച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളായ യുഎയിയും സൗദി അറേബ്യയും ഇന്ത്യയിലേക്ക് നിരവധി അടിയന്തിര മെഡിക്കല്‍ സഹായങ്ങള്‍ അടങ്ങുന്ന വസ്തുക്കള്‍ കയറ്റിയയച്ചിട്ടുണ്ട്.അതേ സമയം, കേരളത്തിലെ വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി കൂടുതല്‍ വാക്സിനുകള്‍ എത്തി. 2, 20, 000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ആണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റു ജില്ലകളിലേക്കും വാക്സിന്‍ വിതരണം ചെയ്യും. നേരത്തെ 50 ലക്ഷം വാക്സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.നിലവില്‍ 3,68,840 ഡോസ് വാക്സിന്‍ ആണ് കേരളത്തില്‍ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വാക്സിനുകള്‍ കേരളത്തിന് ആവശ്യമുണ്ടെന്നും എങ്കില്‍ മാത്രമേ ബുക്കിങ് സ്വീകരിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.