കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊല്ലവര്‍ഷം വരും മുന്‍പ് മലയാളിക്ക് ഇത് കാര്‍ഷിക വര്‍ഷപ്പിറവിയുടെ ദിനമായിരുന്നു.നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കളും ഐശ്വര്യം വിളിച്ചോതുന്ന സമൃദ്ധമായ വിളവെടുപ്പിനെയും അനുസ്മരിച്ച് സമ്ബല്‍ സമൃദ്ധമായ പ്രകൃതിയുടെ കൊച്ചു രൂപമായി വിഷുക്കണിയൊരുക്കിയാണ് കേരളം വിഷു ആഘോഷിക്കുന്നത്. വിഷുക്കൈനീട്ടവും ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്ന ഒത്തുചേരലുകളും ഇന്നും മലയാളികള്‍ ആഘോഷമാക്കുന്നു. പൊള്ളുന്ന ചൂടിലും കണിക്കൊന്നകള്‍ പൂത്തുലയുന്ന വിഷുക്കാലം മലയാളിക്ക് കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മ്മ കൂടിയാണ്.മേടപ്പുലരിയില്‍ ഭക്തിനിര്‍ഭരമാണ് ഗുരുവായൂരും ശബരിമലയും. കണി കാണാനും തൊഴാനുമായി നിരവധി പേരാണ് ഇരു ക്ഷേത്രങ്ങളിലേക്കും ഒഴുകിയെത്തുന്നത്. ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.