വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രാന്‍ഡ് നിലവിലെ 300 -ല്‍ നിന്നും ടച്ച് പോയിന്റുകളുടെ എണ്ണം 2021-ല്‍ 350 -ആയി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളില്‍ പ്രവേശിക്കുന്നതിലൂടെ തങ്ങളുടെ സാനിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണ് കമ്ബനിയുടെ തീരുമാനം.നിലവിലുള്ള 160 നഗരങ്ങളില്‍ നിന്ന് 200 നഗരങ്ങളിലേക്ക് കിയ ബാനര്‍ വീപുലീകരിക്കും. ഇന്ത്യന്‍ വിപണിയില്‍ കിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.2019 -ല്‍ ഇന്ത്യന്‍ തീരത്ത് എത്തിയതിനുശേഷം ഇതിനകം 2,50,000 യൂണിറ്റ് വാഹനങ്ങള്‍ ബ്രാന്‍ഡിന് വിറ്റഴിക്കാന്‍ കഴിഞ്ഞു. 2020, മുഴുവന്‍ വാഹന വ്യവസായത്തിനും അസാധാരണമായ ഒരു വര്‍ഷമാണെങ്കിലും, സെല്‍റ്റോസ്, സോനെറ്റ് എന്നിവയുടെ മികച്ച വില്‍പ്പനയിലൂടെ കമ്ബനി ഇന്ത്യയില്‍ മുന്നേറ്റം നടത്തി.